റിപ്പോർട്ട് :നിസാർ പൊന്നാരത്ത്,കായംകുളം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന ഗ്രാമ ശാസ്ത്ര ജാഥകൾ സ്വീകരണ സ്ഥലത്ത് എത്തും മുൻപ് പരിഷത് പ്രവർത്തകർ തന്നെ അഭിനയിക്കുന്ന ചോദ്യം എന്ന തെരുവ് നാടകം ശ്രദ്ദേയമാകുന്നു.
നാടകത്തിൽ ഒരു കുട്ട കാണാം.നാടകത്തിന്റെ കേവലമായ ഒരു പ്രോപ്പർട്ടി മാത്രമല്ല ഇത്.വെളിച്ച കാലത്തിന്റെയും ഇരുണ്ട കാലത്തിന്റെയും രണ്ട് അടയാളങ്ങളാണ്. പെൺകുട്ടി വിജയകിരീടങ്ങളുടെ ട്രോഫിയുമായി കടന്നുവരുമ്പോൾകാലം വെളിച്ചത്തിന്റേതാകുന്നു. ഒരാൾ അവളുടെ പരിശീലകനായി വന്നു അവൾ പഠിച്ചതെല്ലാം തിരുത്തി കുറിപ്പിച്ച്, ഇന്ത്യയെന്ന അവളുടെ പേര് ഭാരതി എന്നാക്കി അവളെ കൂട്ടിലടയ്ക്കുമ്പോൾ ഇരുണ്ട മുഖം പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നെൽക്കതിരും ആയി വരുന്ന കർഷകനും, തൊഴിലുപകരണങ്ങളുമായി വരുന്ന തൊഴിലാളിയും, പുസ്തകവുമായി വരുന്ന ജനതയും ത്യാഗനിർഭരമായ പോരാട്ടത്തിലൂടെ കൂട്ടിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച് മുകളിൽ നിർത്തുമ്പോൾ പരിശീലകൻ കൂട്ടിലടയ്ക്കപ്പെടുന്നു.

ഇന്ത്യ മോചിതയാകുന്നു.അപ്പോൾ വീണ്ടും കാലചക്രം തൂവെള്ളയാകുന്നു.ഇന്ത്യൻ സംസ്കാരം സിന്ധൂ നദീ തടത്തിൽ നിന്നും ഉയിർകൊണ്ടതാണെന്ന മനോഹര ഗാനത്തോടെ പരിഷത്ത് തെരുവ് നാടകം അവസാനിക്കുന്നു.നാടകം കാണാൻ വൻ തിരക്കാണ്.
![]()
