ദുബായ് : യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ സുൽത്താൻ അൽ നിയാദിയെ യുവജനകാര്യ സഹ മന്ത്രിയായി നിയമിച്ചു.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് മന്ത്രി സഭ പുനഃസംഘടന വിവരങ്ങൾ പുറത്തു വിട്ടത്.പ്രതിരോധകാര്യ സഹമന്ത്രിയായി മുഹമ്മദ് ഫസൽ അൽ മസ്റൂയിയെ നിയമിച്ചു.
കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രിയായിരുന്ന മറിയം അൽ മുഹൈരിയെ പ്രസിഡൻഷ്യൽ കോർട്ടിലെ ഇന്റർനാഷനൽ അഫേഴ്സ് ഓഫിസിന്റെ തലവനായി നിയമിച്ചു.
![]()
