ദമാം: വേൾഡ് മലയാളി കൗൺസിൽ അൽകോബാർ പ്രൊവിൻസ് വുമൺസ് ഫോറം വിന്റർ ബാഷ് സംഘടിപ്പിച്ചു. ദമാം ഹോളിഡേയ്സ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഷംല നജീബ് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വുമൺസ് ഫോറം ജോയിന്റ് സെക്രട്ടറി സോഫിയ താജു ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ തരം മത്സരങ്ങളും കലാ പരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും, അംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി സഹായകരമായി എന്ന് വുമൺസ് ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
അൽകോബാർ പ്രൊവിൻസ് വുമൺസ് ഫോറം സെക്രട്ടറി അനു ദിലീപ് സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രൊവിൻസ് പ്രസിഡന്റ് ഷെമീം കാട്ടാക്കട, സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർ അജീം ജലാലുദ്ദീൻ, വൈസ് ചെയർപേഴ്സൺ ഹുസ്ന ആസിഫ് തുടങ്ങിയവരും മറ്റ് ഗ്ലോബൽ, മിഡിൽ ഈസ്റ്റ് പ്രതിനിധികളും ആശംസകൾ നേർന്നു. മിഡിൽ ഈസ്റ്റ് റീജ്യണൽ വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ പുതിയ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. പരിപാടിയോടുനുബന്ധിച്ചു നടന്ന ഭാഗ്യശാല നറുക്കെടുപ്പിൽ നിഷ അനിൽ, അബ്ദുസ്സലാം എന്നിവർ സമ്മാനങ്ങൾ നേടി.
വുമൺസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രജിത അനിൽകുമാർ, സാജിത ഷഫീഖ്, റീജ അഷ്റഫ്, ഷെറീന ഷമീം, ഭാവന ദിനേശ്, റീന നവാസ്, ജെസ്സി നിസാം, ഷീജ അജി, ജമീല ഫൈസൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഷെബി ഹാരിസ് അവതാരകയായ ചടങ്ങിന് സുജ റോയ് നന്ദി പറഞ്ഞു
![]()
