ദമ്മാം: ദമാം ഗവര്‍ണറേറ്റ് ഓഫീസിനു മുന്നിലെ റോഡിൽ ഉണ്ടായ കാറപകടത്തിൽ മരിച്ച ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ ഹസ്സൻ റിയാസ്, ഇബ്രാഹിം അസ്ഹർ എന്നിവരുടെ വേർപാടിലും റിയാദിൽ അക്രമിയുടെ കുത്തേറ്റു മരിച്ച സാമൂഹ്യപ്രവർത്തകനായ തൃശ്ശൂർ സ്വദേശി കറുപ്പംകുളം അഷ്റഫിന്റെ വേർപാടിലും നവയുഗം സാംസ്ക്കാരിക വേദി അനുശോചിച്ചു
പ്രവാസി സമൂഹത്തെ നടുക്കിയ ദുഃഖകരമായ സംഭവങ്ങൾ അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ നടന്നതെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ നവയുഗം പ്രവർത്തകരും പങ്കു ചേരുന്നതായി അനുശോചന കുറിപ്പിൽ നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറയും അറിയിച്ചു
![]()
