തിരുവനന്തപുരം :മോൺസൺ മാവുങ്കലിനൊപ്പം പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23-ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരാകില്ലെന്ന് സുധാകരന് അറിയിച്ചതോടെയാണ് പുതിയ നോട്ടീസ് നല്‍കിയത്. ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം സുധാകരന് ചോദിച്ചിരുന്നു.
ബുധനാഴ്ചത്തെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് സുധാകരന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വീണ്ടുമൊരു നോട്ടീസ് കൂടി നല്കാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സുധാകരന് നിലപാട് തുടര്‍ന്നാല്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് അനന്തര നടപടികളിലേക്ക് പോകുമെന്നാണ് അറിയുന്നത്
![]()
