ലണ്ടൻ :ലണ്ടനിൽ ഉപരിപഠനം നടത്തുന്ന ഹൈദരാബാദ് സ്വദേശിനി വെംബ്ലിയിലെ നീൽഡ് ക്രസന്റിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചു .കൊന്തം തേജസ്വിനി റെഡ്ഢി (27 ) യാണ് ഫ്ളാറ്റിലെ ബ്രസീലുകാരന്റെ ആക്രമണത്തിൽ മരിച്ചത് .ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട് .കൂട്ടുകാരി അഖില ( 28 ) എന്ന യുവതിക്കും കുത്തേറ്റിട്ടുണ്ട് .തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന സുഹൃത്താണ് കൊലപാതകം നടത്തിയെതെന്നു പറയപ്പെടുന്നു കഴിഞ്ഞ മാർച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിൽ എത്തിയത് .സംഭവുമായി ബന്ധപ്പെട്ട മറ്റു രണ്ടു പേര് കൂടി പോലീസ് കസ്റ്റഡിയിൽ ഉണ്ട് .
![]()
