റിയാദ് : ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ചരിത്രപ്പെയ്ത്തിലെ ഓർമ്മദൂരം’ കലാ സാംസ്കാരിക രാഷ്ട്രീയ സമ്മേളനം റിയാദ് മലയാളി പ്രവാസികൾക്ക് പുതുവർഷത്തിലെ നവ്യാനുഭവമായി. കെ പി സി സി ഉപാധ്യക്ഷൻ വി ടി ബൽറാം, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗം എ കെ ഷാനിബ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.മലസ് ചെറി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് വിൻസൻറ് കെ ജോർജ്ജ് അധ്യക്ഷത വഹിച്ചു.
കൺവീനർ നിഷാദ് ആലങ്കോട് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.
റിയാദ് സെൻട്രൽ കമ്മറ്റി വർക്കിങ് പ്രസിഡണ്ട് നവാസ് വെള്ളിമാടുകുന്ന് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാകമ്മറ്റി തയ്യാറാക്കിയ ‘ചരിത്ര കലണ്ടർ’ വി ടി ബൽറാം സെൻട്രൽ കമ്മറ്റി സെക്രട്ടറിയും സമ്മേളനത്തിന്റെ കൺവീനറുമായ നിഷാദ് ആലങ്കോടിന് നൽകി പ്രകാശനം നിർവ്വഹിച്ചു.കോൺഗ്രസ് രൂപം കൊണ്ട സമയം മുതലുള്ള ജനുവരി മാസത്തിലെ പാർട്ടിയുടെ സംഭവ ബഹുലമായ ചരിത്ര നിമിഷങ്ങൾ എണ്ണിയെണ്ണി പറഞ്ഞു പ്രസംഗം തുടങ്ങിയ വി ടി സമകാലിക കേന്ദ്ര സംസ്ഥാന രാഷ്ട്രീയ സ്ഥിതി ഗതികൾ വിലയിരുത്തി സംസാരിച്ചു.ബി ജെ പി യും സി പി എം ഉം വർഗീയ കാർഡ് ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണെന്നു അദ്ദേഹം പറഞ്ഞു.

എ കെ ഷാനിബ് നവകേരള യാത്രയും യൂത്തു കോൺഗസ് പ്രവർത്തകരെ പോലീസ് അക്രമിച്ചതടക്കം ഉള്ള വിഷയങ്ങളെ ആസ്പദമാക്കി രാഷ്ട്രീയ പ്രസംഗം നടത്തി.
ഫൈസൽ ബ ഹസ്സൻ, മജീദ് ചിങ്ങോലി, അഡ്വ എൽ കെ അജിത്ത്, റഹ്മാൻ മുനമ്പത്ത്, ഷിഹാബ്, സിദ്ദിഖ് കല്ലൂപ്പറമ്പൻ, ഫൈസൽ (ഒഐസിസി അൽ ഹസ), സലിം കളക്കര, റഫീഖ് വെമ്പായം, സജീർ പൂന്തുറ, നാസ്സർ കല്ലറ, ഷാജഹാൻ കല്ലമ്പലം, അൻസാർ അബ്ദുൾസത്താർ, അൻസാർ വർക്കല എന്നിവർ ആശംസകൾ നേർന്നു. ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി റാസി കോരാണി സ്വാഗതവും, ട്രഷറർ സുധീർ കൊക്കാര നന്ദിയും പറഞ്ഞു
![]()
