ജിദ്ദ : ജിദ്ധയിലെ കലാ സംഘടനയായ മൈത്രി ജിദ്ദ വനിതാ സംഗമം തായിഫിൽ സംഘടിപ്പിച്ചു. രണ്ടു ബസുകളിലായി നൂറോളം പ്രവർത്തകർ ജിദ്ധയിൽ നിന്നും തായിഫിൽ എത്തിയാണ് വനിതാ സംഗമത്തിൽ പങ്കെടുത്തത്.
മുംതാസ് അബ്ദുറഹ്മാൻ അദ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ഉത്ഘാടനം ചെയ്തു.മൈത്രി പ്രസിഡന്ട് ബഷീർ അലി പരുത്തിക്കുന്നൻ,ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ, ട്രക്ഷറർ ഷരീഫ് അറക്കൽ, അംഗങ്ങളായ സന്തോഷ് കടമ്മനിട്ട, ജയൻ നായർ, ഡോക്ടർ വിനീത പിള്ള, അഡ്വക്കേറ്റ് ബഷീർ അപ്പക്കാടൻ, പ്രിയ റിയാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.വിവിധ ഗെയിംമുകളും സംഗീത വിരുന്നും വനിതാ കൾച്ചറൽ സെക്രട്ടറി നൂറുന്നിസ ബാവ നിയന്ത്രിച്ചു.

അനുപമ ബിജുരാജ്, ശിവന്യ അനിൽകുമാർ,സന്ധ്യ വിനോദ്, സിജി പ്രേം, സോഫിയ ബഷീർ, സാലിഹ സാലിഹ്,അനീസ നവാസ്, രജീല സഹീർ, ഹഫ്സ മുസാഫിർ,നിഷ അജിത്, അയിൻ ഷഹബാസ് എന്നിവർ നേതൃത്വം നൽകി.
വനിത കമ്മിറ്റി സെക്രട്ടറി ബർകത് ഷരീഫ് സ്വാഗതവും വനിത ട്രഷറർ മോളി സുൽഫിക്കർ നന്ദിയും രേഖപ്പെടുത്തി.
![]()
