അബൂദബി : പുതുവര്‍ഷ സമ്മാനമായി മലയാളികള്‍ക്ക് ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം, കോഴിക്കോട് പ്രതിദിന സര്‍വീസിന് അബുദാബിയില്‍ തുടക്കമായി. ഇന്ത്യയുടെയും യു എ ഇ യുടെയും ദേശീയ പതാകകള്‍ വീശി ആദ്യ വിമാനത്തിലെ പൈലറ്റുമാര്‍ യാത്രക്ക് തുടക്കമിട്ടു. ഇതോടെ ഈ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ഇത്തിഹാദ് നല്കുന്ന മൊത്തം ഇന്ത്യന്‍ ഗേറ്റ്വേകളുടെ എണ്ണം 10 ആയി ഉയര്‍ത്തി. അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചക്ക് 12.55ന് അബൂദബിയില്‍ തിരിച്ചിറങ്ങും.
അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരില്‍ ഇറങ്ങും. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് അര്‍ധരാത്രി 12.05ന് അബൂദബിയില്‍ എത്തും.
![]()
