റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ് ) റിയാദ് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. മലസിലെ ചെറീസ് റസ്റ്റ്റ്റോറിന്റെ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിസിഡന്റ് ഷംനാസ് അയ്യൂബിന്റെ അധ്യക്ഷത വഹിച്ചു. ജനറൽ ബോഡി യോഗത്തിൽ 2021-2023 ലെ വാർഷീക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് ശിഹാബ് കൊട്ടുകാട്, ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ സ്റ്റാൻലി ജോസ്, ഗ്ലോബൽ ഇവന്റ് കോർഡിനേറ്റർ മുഹമ്മദാലി മരോട്ടിക്കൽ, മിഡിൽ ഈസ്റ്റ് വൈസ് പ്രിസിഡന്റ് നാസർ ലെയ്സ്, നാഷണൽ കോർഡിനേറ്റർ ഡൊമിനിക് സാവിയോ എന്നിവരുടെ നേത്ര്വതത്തിൽ നടന്ന സമവായ ചർച്ചയിലൂടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി കബീർ പട്ടാമ്പി, (പ്രസിഡന്റ് ). സലാം പെരുമ്പാവൂർ, (സെക്രട്ടറി). ബിൽറു ബിന്യാമിൻ, (ട്രഷറർ). നിസ്സാർ പല്ലികശ്ശേരി, ബിജു സ്കറിയ, (വൈസ് പ്രിസിഡന്റ്). ഷംനാദ് കുളത്തുപ്പുഴ,നവാസ് ഒപ്പീസ്, (ജോയിന്റ് സെക്രട്ടറി). നബീൽ മഞ്ചേരി,(ജോയിന്റ് ട്രഷറർ). ഷാനവാസ് അസീസ്, (ചാരിറ്റി&സോഷ്യൽ വെൽഫെയർ കോർഡിനേറ്റർ). ഹാരിസ് ചോല, (മീഡിയ). സുധീപ്, (ആർട്സ്&കൾച്ചർ). നസീർ ഹനീഫ, (ബിസ്സിനെസ്സ് കോർഡിനേറ്റർ). സനീഷ് നസീർ, (ഇവന്റ് കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
ജനുവരി അവസാനം തായ്ലൻഡിൽ നടക്കുന്ന ഗ്ലോബൽ കൺവൻഷനു വേണ്ടിയുള്ള രജിസ്ട്രെഷനും റിയാദിൽ നീന്ന് കൂടുതൽ പങ്കാളിത്തം ഗ്ലോബൽ കൺവൻഷനിൽ എത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തങ്ങൾക്ക് പുതിയ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. സെക്രട്ടറി ജാനിഷ് അയ്യാടൻ സ്വാഗതവും ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം മുഹമ്മദാലി മരോട്ടിക്കൽ നന്ദിയും പറഞ്ഞു.
![]()
