ജിദ്ദ : സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അധികൃതർ അറിയിച്ചു.പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം.റിയാദിലെ സുൽഫി,അൽഗാത്ത്, ശഖ്റ, മജ്മഅ, റുമാഹ്, ഹാഇൽ, ഖസീം, അസീർ, ജിസാൻ എന്നിവടങ്ങളിലും മക്ക മേഖലയിലെ ഖുൻഫുദയിലും അൽ ലൈത്തിലും വടക്കൻ അതിർത്തിയിലും കിഴക്കൻ പ്രാവശ്യയിലും ആലിപ്പഴ വര്‍ഷത്തോടൊപ്പം കാറ്റിനും സാധ്യതയുണ്ട്.മക്ക മേഖലയിലെ ത്വാഇഫ്, മെയ്സാൻ, അദ്ഹാം, അർദിയാത്ത്, തരാബ, അൽ മുവൈഹ്, അൽ ഖുർമ, റാനിയ എന്നിവടങ്ങളും അൽ ജൗഫ്, ഖസീം, കിഴക്കൻ പ്രവിശ്യ, അൽബാഹ, ജീസാൻ മേഖലകളിലും പൊടിക്കാറ്റിനും മഴക്ക് സാദ്യത ഉണ്ട്.
![]()
