ദുബായ്: മലയാളിയായ ജിം പരിശീലകൻ അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട പെരുനാട് പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്.
നുഐമിയയിലെ താമസ സ്ഥലത്ത് വെച്ച് ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജ്മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു മിഥുൻ.
മാതാവ്: സജിനി. അജ്മാൻ ഇൻഫിനിറ്റി ജിമ്മിലെ പരിശീലകയായ സിനിയാണ് മിഥുന്റെ ഭാര്യ. മകൻ ധീരവ് (6) അജ്മാൻ ഹാബിറ്റാറ്റ് തല്ല സ്കൂളിലെ വിദ്യാർഥിയാണ്. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
