ബൈറൂത്: ലബനാന്റെ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ സംയം നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് സാലിഹ് അറൂരി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബൈറൂത്തിൽ ഇസ്രായേൽ സേന ആക്രമണം നടത്തിയത്. ഹമാസിന്റെ ഓഫീസിനു നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. സാലിഹ് അറൂരിക്ക് പുറമെ രണ്ടു കമൻറ്റോകളും കൊല്ലപ്പെട്ടു. ബൈറൂത്തിലെ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും ഓഫീസ് സമുച്ഛയങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം. വിവിധ രാജ്യങ്ങളിലെ ഹമാസ് നേതാക്കളെ വധിക്കും എന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. ഈ കൊലക്ക് ഇസ്രായേൽ ശക്തമായ തിരിച്ചടി നേരിടുമെന്ന് ഹമാസ് പ്രതികരിച്ചു.
![]()
