ആലുവ : ദാറുസ്സലാം സ്കൂൾ ചാലക്കൽ ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ ഓഫ് ഖുർആൻ & സയൻസിന് കീഴിൽ നടക്കുന്ന അഞ്ചാമത് അഖില കേരള ഖുർആൻ മത്സരങ്ങളുടെ പ്രചരണോദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്നു.പ്രിൻസിപ്പാൾ നസീഫ് സജ്ജാദിൽ നിന്ന് പ്രോഗ്രാം പോസ്റ്റർ മാനേജർ സലിം സാഹിബ് ഏറ്റു വാങ്ങി.റംഷാദ് ( മുറബ്ബി),ഉസ്മാൻ (മെന്റർ),ഹസ്സൻ (അക്കാദമിക് കോഡിനേറ്റർ),സുഫിയാൻ(ഹിഫ്ള് അധ്യാപകൻ ), ജാസ്മിൻ ( ഹെവൻസ് പ്രിൻസിപ്പൽ),സീനത്ത് ( ഹെവൻസ് ഇന്ചാര്ജ്ർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനുവരി 25 നാണ് അഖിലകേരള ഖുർആൻ മത്സരം സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്നത്.രണ്ട് ലക്ഷം രൂപയാണ് സമ്മാനമായി വിജയികൾക്ക് നൽകുന്നത്.01-01-2007 നു ശേഷം ജനിച്ചവർ ജൂനിയർ കാറ്റഗറിയിലും 01-01-1994 നും 31-12-2006 നും ഇടയിൽ ജനിച്ചവരെ സീനിയർ കാറ്റഗറിയിലും ആണ് പരിഗണിക്കപ്പെടുന്നത്.ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 8 മത്സരങ്ങളിലായി ഹിഫ്ള് (1-30 Juz’),ഖിറാഅത്ത് (1-30 Juz’),ഫലസ്തീൻ ക്വിസ് എന്നീ 3 ഇനങ്ങളാണ് നടത്തപ്പെടുന്നത്.ഖിറാഅത്ത് മത്സരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായാണ് നടത്തുക.ക്വിസ് മുഖ്യ അവലംബ ഗ്രന്ഥമായി ഗസ്സ:പോരാളികളുടെ പറുദീസ- സി. ദാവുദ് ആണ് ഉള്ളത്.സമ്മാന തുകക്ക് പുറമെ എല്ലാ വിജയികൾക്ക് മൊമെൻ്റോയും സർട്ടിഫിക്കറ്റും നൽകുന്നതാണ്.മത്സരത്തിൽ ചേരാനുള്ള അവസാന തിയതി 15.01.2024 . കൂടുതൽ വിവരങ്ങൾക്ക് 7012936054, 9539420297 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
മത്സരിക്കാൻ ആഗ്രഹിക്കുന്നവരും, മത്സരത്തെ കുറിച്ച് കൂടുതലറിയാനും താഴെ നൽകിയ വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.👇🏻
https://chat.whatsapp.com/Hbz6HJM5oYmGNIoLesMe4Y
മത്സരത്തിൽ പങ്കെടുക്കാനുള്ള Registration link:-👇🏻
https://forms.gle/cfABq8cqwQKFmZA56
![]()
