വയനാട് : വയനാട് മുസ്ലിം ഓര്‍ഫനേജ് ലൈബ്രറിയിലേക് റിയാദ് മലപ്പുറം ജില്ല കെ എം സി സി പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. ഓര്‍ഫനേജ് ക്യാമ്പസില്‍ നടന്ന ചടങ്ങിൽ കെഎംസിസി ഭാരവാഹികളായ അസീസ് വെങ്കിട്ട, അഷ്റഫ് മോയന്‍ എന്നിവർ ചേർന്നാണ് പുസ്തകങ്ങൾ കൈമാറിയത്.
കെ എം സി സി സംഘടിപ്പിച്ച ‘ബിബ്ലിയോസ്മിയ’ പരിപാടിയില്‍ അതിഥിയായി എത്തിയ ഓര്‍ഫനേജ് സെക്രട്ടറി ജമാല്‍ സാഹിബിന്റെ സാനിധ്യത്തിൽ പ്രഖ്യാപിച്ച സഹായമാണ് നൽകിയത് . ഓര്‍ഫാനേജ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റര്‍, നിർവ്വാഹക സമിതി അംഗം ഡോ. കെ ടി അഷ്റഫ്, മാനേജര്‍ മുജീബ് റഹ്മാന് ഫൈസി, ഇര്‍ഷാദ് വാഫി, ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ ആയിഷ നൗറിന്, മുനീര്‍ വാഫി എന്നിവര്‍ പങ്കെടുത്തു
![]()
