റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട വാടക ഇനി ഇജാര്‍ നെറ്റ് വര്‍ക്ക് പ്ലാറ്റ്ഫോം വഴി മാത്രമേ സ്വീകരിക്കുവെന്നു റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി അറിയിച്ചു.
ജനുവരി 15 മുതല്‍ കെട്ടിട വാടക കരാര്‍ പ്രകാരം ഓണ്‍ലൈനില്‍ പണം അടക്കാനേ കഴിയൂ.അല്ലാതെയുള്ള ഇടപാടുകൾക്ക് അംഗീകാരം ഉണ്ടാവില്ല.എന്നാൽ വാണിജ്യ സ്ഥാനപനങ്ങളുടെ വാടക ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയില്‍ രജിസ്ട്രേഷനുളള റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വഴി ഈജാര്‍ നെറ്റ്വര്ക്കില് വാടകക്കാരനും കെട്ടിട ഉടമയും വാടക കരാര്‍ ഒപ്പുവെക്കണം. ഓണ്‍ലൈനില്‍ അടക്കുന്ന വാടക തുക അഞ്ചു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ കെട്ടിട ഉടമക്ക് ലഭിക്കും .
![]()
