മനാമ : ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ മരണമടഞ്ഞ തമിഴ് നാട് സ്വദേശി അബ്ദുറഹ്മാന്റെ മൃതദേഹം കുവൈത്ത് മസ്ജിദിൽ ബി കെ എസ് എഫ് ന്റെ നേതൃത്വത്തിൽ കബറടക്കം നടത്തി .
കഴിഞ്ഞ ഒന്നരമാസമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. മൃതദേഹം സംസ്ക്കരിക്കുന്നതിനും അനുബന്ധമായി വന്ന മുഴുവൻ ചിലവുകളും സംഘടനയാണ് വഹിച്ചത്.
വളരെ തുച്ചമായ വരുമാനത്തിൽ ജോലി ചെയ്തിരുന്ന പരേതന്റെ ഭാര്യയും രണ്ട് മക്കളും ബഹ്റൈനിൽ ഉണ്ട്. നിയമ നടപടിക്രമണങ്ങൾക്കും സംസ്ക്കാര ചടങ്ങുകൾക്കും നജീബ് കടലായി,സുബൈർ കണ്ണൂർ,അൻവർ കണ്ണൂർ,മനോജ് വടകര,ലത്തീഫ് മരക്കാട്ട്, മജീദ് തണൽ,സലിം നമ്പ്ര,ബദറുദ്ധീൻ പൂവ്വാർ,ഷീജു ,സൈദ് ഹനീഫ് എന്നിവർ നേതൃത്വം നൽകി.
![]()
