കണ്ണൂർ : പുതുവര്‍ഷ തലേന്ന് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറെ പാപ്പാഞ്ഞിയാക്കി കത്തിച്ച സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ അടക്കം 5 നേതാക്കള്‍ക്കെതിരെയും 20 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചതിനാണ് കേസ്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുഖം പതിപ്പിച്ച 30 അടി ഉയരമുള്ള കൂറ്റന്‍ കോലമാണ് പയ്യാമ്പലം ബീച്ചില്‍ എസ്എഫ്ഐ അഗ്നിക്ക് ഇരയാക്കിയത്.
![]()
