ഹായിൽ : നവോദയ കലാസാംസ്ക്കാരിക വേദിയുടെ നാലാമത് കേന്ദ്ര സമ്മേളനം സഖാവ് കോടിയേരി നഗറിൽ വച്ച് നടന്നു.ജിദ്ധ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം ഉൽഘാടനം കർമ്മം നിർവ്വഹിച്ചു. മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ സംഘടനാ റിപ്പോർട്ടും സഖാവ് ഹർഷാദ് കോഴിക്കോട് പ്രവൃത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ച് പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മനോജ് മട്ടന്നൂർ , സെക്രട്ടറി ഹർഷാദ് കോഴിക്കോട്, ട്രഷറർ ഉസ്മാൻ കാവുംപടി എന്നിവരും ജോ: സെക്രട്ടറിമാരായി പ്രശാന്ത് കൂത്തുപറമ്പ്,സോമരാജ് ഏലംകുളം, വൈസ് പ്രസിഡൻന്റുമാരായി രാജേഷ് കണ്ണൂർ, മൻസൂർ കണ്ണൂർ ജീവകാരുണ്യ കൺവീനർ അബൂബക്കർ ചെറായി, ജോയിൻ കൺവീനർ അയ്യൂബ് കോഴിക്കോട് , മീഡിയാ കൺവീനർ സെമിർ ആറ്റിങ്ങൽ, ജോയിൻ കൺവീനർ ബഷീർ കരിവണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ച് ഖസീം പ്രവാസി സംഘം രക്ഷാധികാരി അംഗം ഉണ്ണി കണിയാപുരം സംസാരിച്ചു.
![]()
