തിരുവനന്തപുരം: സംസ്ഥാനത്ത് ഞായർ രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെ പെട്രോൾ പമ്പുകൾ തുറക്കില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഞായർ മുതൽ തിങ്കൾ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത്. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കൂയെന്നും ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.
![]()
