ദമാം : ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ടു വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിന്റെ ഞെട്ടലിലിൽ നിന്ന് മുക്തമാകാതെ ഇന്ത്യൻ സമൂഹം.നിയന്ത്രണം വിട്ട് റോഡരികിലെ
പനയിലേക്ക് ഇടിച്ചു കയറിയ ദുരന്തത്തിൽ പൊലിഞ്ഞത് സുഹൃത്തുക്കളും അയൽവാസികളുമായ രണ്ടു പേരുടെ ജീവനുകൾ .ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് റിയാസ് – റിസ്വാന ദമ്പതികളുടെ മകൻ ഹസൻ റിയാസ് (18 ) ,അസ്ഹർ -സഹീദ ദമ്പതികളുടെ മകൻ ഇബ്രാഹിം അസ്ഹർ ( 16 ) എന്നിവരാണ് അപകട സ്ഥലത്ത് തൽക്ഷണം മരിച്ചത് .കൂടെയുണ്ടായിരുന്ന പതിമൂന്നു വയസുകാരൻ അമ്മാർ ദമാം സെൻട്രൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്
ദമാം ഗവർണർ ഹൗസിനു മുന്നിലുള്ള റോഡിൽ ചൊവ്വാഴ്ച ആണ് അപകടം ഉണ്ടായത് .അമ്മാറിന്റെ പിതാവിന്റെ കാറിലായിരുന്നു മൂവരുടെയും യാത്ര ,ലൈസൻസുള്ള ഹസൻ റിയാസ് ആണ് വാഹനം ഓടിച്ചെതെന്നു പ്രാഥമിക വിവരം.മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലെക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ഇവരുടെ വേർപാടിൽ അനുശോചിച്ചു ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
![]()
