ദുബായ് : പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ദുബായ് മെട്രോ ഡിസംബർ 31 മുതൽ 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും. കൂടാതെ പൊതു ജനങ്ങൾക്കായി 230 സൗജന്യ ബസ് സർവീസും ഉണ്ടാവുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
2023 ഡിസംബർ 31 ന് രാവിലെ എട്ട് മണി മുതൽ 2024 ജനുവരി ഒന്ന് രാത്രി 12 മണി വരെ ദുബായ് മെട്രോ പ്രവർത്തിക്കും. കൂടാതെ 2023 ഡിസംബർ 31 ന് രാവിലെ ഒൻപത് മണി മുതൽ 2024 ജനുവരി രണ്ട് പുലർച്ചെ ഒരു മണി വരെയും ദുബായ് ട്രാമും പ്രവർത്തിക്കും.
![]()
