അജ്മാൻ: അജ്മാനിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം തൃക്കടവൂർ അശോകന്റെ മകൾ റോജ മോൾ ( 43 ) ആണ് മരിച്ചത്. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തു വരികയായിരുന്നു. മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
![]()
