ദുബായ് : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ കരിമരുന്നു പ്രദർശനങ്ങൾ നടക്കും.
അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഒന്നിലധികം കരിമരുന്ന് പ്രദർശനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.
അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നടക്കുന്ന കരിമരുന്ന് പ്രദർശനം 60 മിനിറ്റ് നീണ്ടുനിൽക്കും.
യാസ് ബേയിൽ ഡിസംബർ 31 ന് രാത്രി ഒൻപത് മണിക്ക് കരിമരുന്ന് പ്രദർശനം ആരംഭിക്കും. ഇത് 2024 ജനുവരി 1 പുലർച്ചെ 12 വരെ തുടരും.
ഗ്രാൻഡ് ഹയാത്തിലെ കരിമരുന്ന് പ്രദർശനം 2024 ജനുവരി ഒന്ന് പുലർച്ചെ ഒരു മണി വരെ നീണ്ടുനിൽക്കും.
യാസ് ലിങ്ക്സിൽ 2023 ഡിസംബർ 31-ന് രാത്രി ഒൻപത് മണിക്ക് കരിമരുന്ന് പ്രദർശനം ആരംഭിക്കും.
അൽ മര്യ ഐലൻഡ് പ്രൊമനൈഡിൽ ഡിസംബർ 31 അർദ്ധരാത്രിയിൽ കരിമരുന്ന് പ്രദർശനം നടക്കും.
ഹുദൈരിയത്ത് ദ്വീപിൽ ഡിസംബർ 31 ന് വർണ്ണാഭമായ കരിമരുന്ന് പ്രദർശനം ഉണ്ടാവും.
ദുബായിലെ ബുർജ് ഖലിഫയിൽ ഡിസംബർ 31 അർദ്ധരാത്രിയിലായിരിക്കും കരിമരുന്നു പ്രദർശനം നടക്കുക.
ബുർജ് അൽ അറബിലും, പാം ജുമൈറയിലും കരിമരുന്ന് പ്രദർശനം ഉണ്ടാവും.
ഹത്ത ഫെസ്റ്റിവലിൽ 2023 ഡിസംബർ 31 വരെ എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.
ബ്ലൂവാട്ടേഴ്സ് ദ്വീപിൽ വൈകുന്നേരം ഏഴ് മണി മുതൽ തത്സമയ വിനോദങ്ങളും 12 മണിക്ക് രാത്രി കരിമരുന്ന് പ്രദർശനവും ഉണ്ടാവും.
ദ ബീച്ചിൽ പുതുവത്സര രാവിൽ രാത്രി 11.59 ന് ജെബിആറിലെ ബീച്ചിൽ വർണ്ണാഭമായ കരിമരുന്ന് പ്രയോഗം നടക്കും.
ഗ്ലോബൽ വില്ലേജിൽ രാത്രി എട്ട് മണി മുതൽ പുലർച്ചെ ഒരു മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്തമായ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കുന്നതോടൊപ്പം വെടിക്കെട്ടും ആസ്വദിക്കാൻ സാധിക്കും.
റാസൽഖൈമയിൽ അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനുമിടയിലെ 4.5 കിലോമീറ്റർ കടൽത്തീരത്ത് വ്യാപിച്ചുകിടക്കുന്ന കരിമരുന്ന് പ്രദർശനം പുതിയ റെക്കോർഡുകൾ ഭേദിക്കാനാണ് ലക്ഷ്യമിടുന്നത്.
![]()
