ഖത്തർ : ഫാൽകൺ പ്രേമികകൾക്കായി ഖത്തർ അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖത്തർ ഇന്റർനാഷനൽ ഫാൽകൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലായ ‘മർമി’ ഫെസ്റ്റിവലിന് ജനുവരി ഒന്നിന് തുടക്കമാകും. ഖത്തറിൽ ഫാൽകൺ പക്ഷിയെ വളർത്തുന്നവരും പരിചരിക്കുന്നവരും ഫാൽകൺ പ്രേമികളും ഉൾപ്പെടുന്ന കൂട്ടായ്മയാണ് അൽ ഗന്നാസ്
അസോസിയേഷൻ.ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച രാത്രി 11 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.ജനുവരി 1 മുതൽ 27 വരെയാണ് വിവിധ മത്സരങ്ങളോടു കൂടി മർമി ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.ഷെയ്ഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും അസോസിയേഷൻ നേതൃത്വം വഹിക്കുന്ന മർമി ഫെസ്റ്റിവലിനോടനുബന്ധിച്ച് നിരവധി ടൂർണമെന്റുകളും മത്സരങ്ങളും നടത്താറുണ്ട്. ഹുബാറ പക്ഷികളെ വേട്ടയാടാൻ ഫാൽകണുകളെ അഴിച്ചുവിടുന്ന അൽ തലാഅ ഇവയിലെ പ്രധാന മത്സരമാണ്. കൂടാതെ ഫാൽകണുകളും ഹോമിങ് പ്രാവുകളും തമ്മിൽ പോരാടുന്ന ഹദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പും ഫെസ്റ്റിവലിന്റെ മറ്റൊരു ആകർഷണമാണ്.
![]()
