കുവൈറ്റ് : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തക ആലപ്പുഴ തത്തംപള്ളി ബിജി നിവാസിൽ അമ്പിളി ദിലി ( 54 ) നിര്യാതയായി. അസുഖ ബാധ്യതയായി ചികിത്സയിലായിരുന്നു. കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സൺ, കുവൈറ്റ് ഒ ഐ സി സി അംഗം തുടങ്ങി പൊതുരംഗത്ത് സജീവമായിരുന്നു.
ഭർത്താവ് ദിലി കുവൈറ്റിലെ അൽ മീർ ടെക്നിക്കൽ കമ്പനിയിൽ പ്രൊജക്റ്റ് മാനേജർ ആണ്. മകൻ ദീപക് ( കുവൈറ്റ് ) , മകൾ ദിപിക ( യു കെ ) .നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.വെള്ളിയാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളം വഴി എത്തിക്കുന്ന മൃതദേഹം ആലപ്പുഴ തത്തം പള്ളിയിലെ വസതിയിലെ പൊതുദർശനത്തിനു ശേഷം ഉച്ചക്ക് രണ്ടു മണിക്ക് ആലപ്പുഴ വലിയ ചുടുകാടിൽ ശവസംസ്കാര ചടങ്ങുകൾ നടക്കും.
![]()
