കണ്ണൂർ : രാമക്ഷേത്രം ഉദ്ഘാടന വിഷയത്തിൽ കെ പി സി സി യോട് അഖിലേന്ത്യാ കൊണ്ഗ്രെസ്സ് നേതൃത്വം ഇതുവരെയും അഭിപ്രായം ചോദിച്ചിട്ടില്ലന്നും ചോദിച്ചാൽ അപ്പോൾ നിലപാട് പറയുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നാണ് മുൻ കെ പി സി സി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്റെ അഭിപ്രായത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.പങ്കെടുക്കരുതെന്ന സമസ്ത നിലപാടിൽ സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നുവെന്നും സൂചിപ്പിച്ചു.
![]()
