റിയാദ്: റിയാദിലെ ഷിഫയിൽ സോഫ സെറ്റ് ഗോഡൗണിനു തീപിടിച്ചു മരിച്ച അബ്ദുൽ ജിഷാറിന്റെ മയ്യിത്ത് റിയാദിൽ ഖബറടക്കി. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടും കടവത്ത് സ്വദേശി അബ്ദുൽ ജിഷാർ (39) ആണ് രണ്ട് ദിവസം മുമ്പ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ 7.30 ഓട് കൂടിയാണ് അപകടം സംഭവിച്ചത്. തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്ദുൾ ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമ്മാണ ഗോഡൗണിലേക്ക് തീ പടരുകയുമായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച അസീസിയയിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം കഴിഞ്ഞ് റിയാദിലെ മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കം നടക്കുകയായിരുന്നു. നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകരായ സിദ്ധിക്ക് തുവ്വൂർ , ഉമർ അമാനത്ത്, ഷൗകത്ത, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡണ്ട് സിദ്ദിഖ് കല്ലുമ്പറമ്പൻ എന്നിവർ രംഗത്തുണ്ടായിരുന്നു. പിതാവ്: അബ്ദുൽ റഹ്മാൻ. മാതാവ്: മറിയുമ്മ ഭാര്യ: സാകിറ. നാല് മക്കളുണ്ട്.
![]()
