ജിദ്ദ: ജിദ്ദയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും മലപ്പുറം സ്വദേശിയുമായ പ്രവാസി നാട്ടിൽ മരണപെട്ടു. വേങ്ങര കൂരിയാട് ബാലിക്കാട് സ്വദേശി അബ്ദുൽ നാസ്സർ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടത്. ഒരാഴ്ച മുൻപാണ് ഇദ്ദേഹം അവധിക്കായി നാട്ടിൽ പോയത്. ജിദ്ദയിലെ സോഫ നിർമ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു. ബുധനാഴ്ച വേങ്ങരയിൽ നടന്ന വെൽഫെയർ പാർട്ടിയുടെ പ്രകടനത്തിൽ പങ്കെടുത്ത ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു മരണം സംഭവിച്ചത്. ജിദ്ദയിലെ തനിമയുടെ സജീവ പ്രവർത്തകനും പ്രവാസി വെൽഫെയർ അംഗവുമാണ്. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ആയിഷ ബീവി. ഭാര്യ: റഫീഖ. മക്കൾ: നുഹ, സജദ, അബ്ദുല്ല (ദുബായ്), അനസ് (മക്ക), അദ്നാൻ, മിസ്ബ, രിദാൻ. ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
![]()
