മുംബൈ: ഓസ്ട്രേലിയക്ക് കളിയ്ക്കാൻ മലയാളി താരവും.ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മലയാളി താരം മിന്നു മണി. ജനുവരി അഞ്ചു മുതൽ നടക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണു ബിസിസിഐ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍,ശ്രേയാങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂര്‍, ടിറ്റസ് സാധു, പൂജ വസ്ത്രകാര്‍, കനിക അഹൂജ, മിന്നു മണി.
ജനുവരി 5, 7, 9 തീയതികളില്‍ നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് വനിതാ ടി20 മത്സരങ്ങള്‍ നടക്കുന്നത്
![]()
