മനാമ: പുരുഷായുസ്സ് മുഴുവനും അനാഥ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗിയായിരുന്നു എം എ മുഹമ്മദ് ജമാൽ സാഹിബെന്ന് കെ എം സി സി ബഹ്റൈൻ ആക്റ്റിംങ്ങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അഭിപ്രായപ്പെട്ടു.
കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയും, വയനാട് മുസ്ലിം ഓർഫനേജ് ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച എം എ ജമാൽ സാഹിബ് പ്രാർത്ഥന, അനുസ്മരണ സദസ്സിൽ അദ്ധ്യക്ഷത നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് യാസിർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അനുസ്മണ പ്രഭാഷണം നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, തണൽ ബഹ്റൈൻ ജനറൽ സെക്രട്ടറി റഷീദ് മാഹി, റോണ കരീം ഹാജി, ചെമ്പൻ ജലാൽ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ പി ഫൈസൽ, ഒ കെ കാസിം, അസ്ലം വടകര, ഫൈസൽ കോട്ടപ്പള്ളി, പി ടി ഹുസൈൻ മുട്ടിൽ, ശർഫുദ്ധീൻ മാരായമംഗലം, അബ്ദുറസാഖ് നദവി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി തുടങ്ങിയവർ സംസാരിച്ചു.
കെ കെ സി മുനീർ, ശരീഫ് വില്യാപ്പിള്ളി, റഫീഖ് തോട്ടക്കര, റഷീദ് നൊച്ചാട്, റഫീഖ് നാദാപുരം, ഉസ്മാൻ ഹാജി വയനാട്, സുനീർ വെള്ളമുണ്ട സന്നിഹിതരായിരുന്നു. വയനാട് മുസ്ലിം ഓർഫനേജ് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി കാസിം റഹ്മാനി സ്വാഗതവും കെ എം സി സി ബഹ്റൈൻ സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി കെ പി.മുസ്തഫ നന്ദിയും പറഞ്ഞു.
![]()
