മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം സൗഹൃദരാവ് 2023-2024 ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം സെഗയ കെ സി എ ഹാളിൽ വെള്ളിയാഴ്ച സംഘടിപ്പിച്ചു.
കൂട്ടായ്മയുടെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സിബി കുര്യൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രോഗ്രാം കൺവീനറുമായ അരവിന്ദ് സ്വാഗതം പറഞ്ഞു.
കലാപരിപാടികൾ ബഹ്റൈൻ ദേശീയ ഗാനത്തോട് കൂടി ആരംഭിച്ചു.
ബഹ്റൈനിലെ സാംസ്കാരിക സാമൂഹിക ബിസ്സിനെസ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ചെറിയാൻ,ജെയിംസ്ജോൺ,നൈന മുഹമ്മദ് ഷാഫി,പ്രസാദ് തമ്പി, ബിനീത്,നൗഷാദ്,രാധാകൃഷ്ണൻ,ജോയ് നന്ദഗോപൻ,രഘുവരൻ നാടാർ,ആന്റണി പത്രോസ്,ഫൈസൽ,ബിജു ജോർജ്,ലോക കേരളസഭ അംഗവും കൂട്ടായ്മയുടെ നിർവാഹകസമിതി അംഗം ഷാജി മൂതല,ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ അൻവർ നിലമ്പൂർ, സയിദ് ഹനീഫ്,ബഹ്റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് നിസാർ കൊല്ലം,കലാകാരന്മാരായ ശ്യാം,ഭാഗ്യരാജ്,വിപിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
![]()
