മനാമ: ബഹ്റൈനിലെ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) ബഹ്റൈൻ ദേശീയ ദിനം, ക്രിസ്ത്മസ്,പുതുവർഷം തുടങ്ങിയ ആഘോഷങ്ങൾ മനാമയിലെ കെ സിറ്റി ഹാളിൽ ഡിസമ്ബർ 29 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
ഏറ്റവും നല്ല കരോൾ സംഘത്തിനുള്ള മൽസരം. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഒട്ടനവധി സമ്മാനങ്ങളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്
കരോൾ മൽസരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് 33780699 എന്ന നമ്പറിൽ രജിസ്ട്രർ ചെയ്യണം.
![]()
