റിയാദ്: മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിന്നാലാം ചരമവാർഷികം അന്നം തരുന്ന നാടിനു രക്തം നൽകി ലീഡറെ അനുസ്മരിച്ച് റിയാദ് ഒ ഐ സി സി തൃശൂർ ജില്ലാകമ്മിറ്റി ലീഡറുടെ സ്മരണ പുതുക്കി.റിയാദ് സുമേശി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഓ ഐ സിസി റിയാദ് തൃശൂർ ജില്ലാകമ്മിറ്റി “നമുക്കൊരുമിക്കാം നല്ലൊരു നന്മയ്ക്കായി എന്ന് ശീർഷകത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം നൽകി. രാവിലെ എട്ടര മണിക്ക് ആരംഭിച്ച ക്യാമ്പ് രണ്ടു മണിവരെ നീണ്ടുനിന്നു.
ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ചടങ്ങ് റിയാദ് ഓ ഐ സി സി വർക്കിങ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ പാലക്കാട്,സുഗതൻ നൂറനാട്,രഘുനാഥ് പറശിനിക്കടവ്,ഷംനാദ് കരുനാഗപ്പള്ളി,ബാലുക്കുട്ടൻ,അമീർ പട്ടണത്ത്,സജീർ പൂന്തുറ,അഷറഫ് കീഴ്പുള്ളിക്കര,തൃശ്ശൂർ ജില്ലാ രക്ഷാധികാരി രാജു തൃശ്ശൂർ,ജില്ലാ പ്രസിഡണ്ട്മാരായ സിദ്ധീഖ് കല്ലൂപറമ്പൻ, ശരത്ത് സ്വാമിനാഥൻ,അലി ആലുവ,എം.ടി അർഷാദ്,ഷെഫീഖ് പുരകുന്നിൽ,ബഷീർ കോട്ടയം,ജില്ലാ ഭാരവാഹികളായ രാജേഷ് ഉണ്ണിയാട്ടിൽ,തൽഹത്, ഗഫൂർ ചെന്ത്രാപ്പിന്നി എന്നിവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.കൺവീനർ അൻസായ് ഷൗക്കത്ത് സ്വാഗതവും ജനറൽ സെക്രട്ടറി സോണി പാറക്കൽ നന്ദിയും പറഞ്ഞു
ജയൻ കൊടുങ്ങല്ലൂർ, ലോറൻസ് അറക്കൽ,ബാബു നിസാർ,സലാം എടവിലങ്ങ്, ജോയ് ഔസെഫ്, ജോണി മാഞ്ഞൂരാൻ, ഷാനവാസ്, മുസ്തഫ,സൈഫ് എന്നിവർ രക്തദാന ക്യാംപിനു നേതൃത്വം നൽകി.
![]()
