ജിദ്ദ: നവോദയ 2024 ലെ മെമ്പർഷിപ് കാമ്പയിന് ജിദ്ദയിൽ തുടക്കം കുറിച്ചു.ജിദ്ദ നവോദയയുടെ ബവാദി ഏരിയ കമ്മിറ്റിയുടെ മെമ്പർഷിപ് കാമ്പയിനാണ് ഉദ്ഘാടനം ചെയ്തത്.ബവാദി യൂനിറ്റിന്റെ മെമ്പർഷിപ് കാമ്പയിൻ യൂനിറ്റ് സെക്രട്ടറി രതീഷ് പൊന്നാനിയും ഏരിയ കമ്മിറ്റി അംഗം സലാം പയ്യന്നൂരും ചേർന്ന് പവിത്രൻ പയ്യന്നൂരിന് മെമ്പർഷിപ് നൽകിയാണ് ഉദ്ഘാടനം ചെയ്തത്. ഏരിയ സെക്രട്ടറി റഫീഖ് മമ്പാട്,ഏരിയ പ്രസിഡന്റ് സക്കീർ ഹുസൈൻ, ട്രഷറർ സജീവൻ, യുവജനവേദി കൺവീനർ ഫഹജാസ്, ഏരിയ കമ്മിറ്റി അംഗം സതീശൻ എന്നിവർ പങ്കെടുത്തു.
![]()
