റിയാദ്: റിയാദ് തലശ്ശേരി മണ്ഡലം വെൽഫേർ അസോസിയേഷൻ വനിതാ വിഭാഗം സ്ത്രീകൾക്കും,കുട്ടികൾക്കുമായി ലേഡീസ് മീറ്റ് സംഘടിപ്പിച്ചു.
ഇസ്താംബുൾ സ്ട്രീറ്റിലെ ഇസ്ത്രാഹിൽ നടന്ന മീറ്റ് അംറീൻ ഫിറോസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ചു.ഇരുപത്തിമൂന്ന് വർഷത്തെ സേവന പാരമ്പ്യമുള്ള റിയാദ് ടി എം ഡബ്ല്യു എ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചു സുർസീ ഷഫീക്കും ശബ്നം നിസാറും സദസ്സിൽ സംസാരിച്ചു. അവശ്യഘട്ടങ്ങളിൽ പകച്ചു പോവാതെ സി പി ആർ ഉൾപ്പടെ എമർജൻസി ആയി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പൊതു വിജ്ഞാന ക്ലാസ് ജരീർ ക്ലിനിക്കിലെ ജനറൽ പ്രാക്റ്റീഷണർ ഡോ.മൊണാലിസ .ജി .ഡേവിഡ് നടത്തി .സെലിൻ ഫുഹാദ് പങ്കെടുത്തവർക്കുള്ള സംശയനിവാരണവും നൽകി.
ആയിഷ ഫിറോസും,ഹാശിഫ സലീമും ഡോക്ടർക്കുള്ള സ്നേഹോപഹാരം കൈമാറി .
സ്ത്രീകൾക്കായി വളരെ രസകരമായ വിവിധ വിനോദകായിക മത്സരങ്ങൾ സംഘടിപ്പിച്ചു .അമൽ റഫീഖിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഡ്രിൽ ഡാൻസ് കാണികളിൽ ആവേശമുളവാക്കി .ഷറഫിയ റഫ്ഷദിന്റെ മൈലാഞ്ചിയിടലും ,അംറീൻ ഫിറോസിന്റെയും,ഹഫ്നയുടെയും കലാവിരുതിൽ കുട്ടികളുടെ ഫേസ് പെയിന്റിങ്ങും തലശ്ശേരി ലേഡീസ് മീറ്റിനു വർണ്ണപ്പ കിട്ടേകി .
നജ്ന സറൂക്കും,ഷമീന സാദത്തും പരിപാടിയുടെ അവതാരകരായിരുന്നു .ഫെബിന തൻവീർ നന്ദി പറഞ്ഞു.
![]()
