റിയാദ് :കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നും പുറത്ത് പുതിയ പുറയിൽ ഖദീജ മൻസിലിൽ മമ്മു (59) റിയാദിലെ കിങ്ഡം ആശുപത്രിയിൽ വെച്ചു നിര്യാതനായി.
ഏകദേശം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്:ഹുസ്സൻ.മാതാവ് :ആയിശുമ്മ.ഭാര്യ :സാബിറ.മക്കൾ :ഷാമിൽ,ഷഹൽ,അസ്ന.
പിതാവിനെ ഒരുനോക്ക് കാണാന്‍ മൂത്തമകൻ ഷാമിൽ ഇന്ന് രാവിലെ സന്ദർശകവിസയിൽ റിയാദിൽ എത്തീറ്റുണ്ട്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേശം നാട്ടിലേക്ക് കൊണ്ടുപോകാനായി സഹോദരൻ റഫീഖിനെ സഹായിക്കാനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ,റഫീഖ് ചെറുമുക്ക്,ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
![]()
