TOPSHOT - Muslims pray around the Kaaba, Islam's holiest shrine, at the Grand Mosque complex in the Saudi city of Mecca, during the fasting month of Ramadan, on April 9, 2022. - Saudi Arabia said today it will permit one million Muslims from inside and outside the country to participate in this year's hajj, a sharp uptick after pandemic restrictions forced two years of drastically pared-down pilgrimages. (Photo by Abdel Ghani BASHIR / AFP) (Photo by ABDEL GHANI BASHIR/AFP via Getty Images)
മക്ക: പരിശുദ്ധ ഗേഹങ്ങളായ മക്കയിലും മദീനയിലും ശക്തമായ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും മദീനയിലും അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപെട്ടതെന്നു ഇരു ഹറം വിഭാഗം അറിയിച്ചു. ലക്ഷ കണക്കിന് സന്ദർശകരാണ് ഇവിടങ്ങളിൽ ഒഴുകി എത്തിയത്. വിവിധ അവധികൾ ഒന്നിച്ചെത്തിയതാണ് തിരക്കിന് കാരണമായതായി മക്കയുടെയും മദീനയുടെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. സൗദിയിലെ സ്കൂളുകളും കോളേജുകളും തണുപ്പ് കാല അവധിയിലേക്ക് പ്രവേശിച്ചതാണ് തിരക്ക് വർധിക്കാൻ കാരണം. മക്കയിലും മദീനയിലും അനുകൂലമായ കാലാവസ്ഥയും സന്ദർശകർ കൂടുതലായി എത്തുന്നതിനു കാരണമായി. വരുംദിവസങ്ങളിലും ശക്തമായ തിരക്ക് അനുഭവപ്പെടുമെന്നു ഇരു ഹറം ഉദ്യോഗസ്ഥൻ പറഞ്ഞു.
![]()
