മനാമ: വാശിയേറിയ തെരെഞ്ഞെടുപ്പിൽ ജയിച്ച ഇന്ത്യൻ സ്കൂൾ 2023 -2026 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. ഓണററി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,ഓണററി സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, ഓണററി വൈസ് ചെയർമാൻ ഡോ മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ,ബോണി ജോസഫ്,ബിജു ജോർജ്, കണ്ടിന്യൂയിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരാണ് സ്ഥാനമേറ്റത്.
ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസി. സെക്രട്ടറി അഹമ്മദ് ജെ അൽ ഹൈക്കി മുഖാതിഥിയായിരുന്നു.
![]()
