ജിദ്ദ :‘നേര്’ ആഘോഷമാക്കി ജിദ്ദയിലെ മോഹൻലാൽ ആരാധകർ ഫാൻസ് ഷോ സംഘടിപ്പിച്ചു.
ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത
ഏറ്റവും പുതിയ ചിത്രമായ “നേര്” റിലീസ് ആയ ദിവസം തന്നെ ജിദ്ദയിലെ ലാൽ ഫാൻസ് സിനിമ പ്രേമികൾക്കായി ഫാൻസ് ഷോ ഒരുക്കി ആഘോഷിച്ചു.ലാൽ കെയർ സൗദി അറേബ്യ ജോ:സെക്രെട്ടറി റിയാസിന്റെ നേതൃത്വത്തിൽ സിനിമ തീയറ്ററിൽ വച്ച് കേക്ക് മുറിച്ചു ആഘോഷിച്ചു.ലാൽ കെയർ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ചാരിറ്റി പ്രവർത്തനങ്ങളും ബ്ലഡ് ഡോനെഷൻ കാമ്പയിനും സംഘടിപ്പിക്കുമെന്ന് ലാൽ കെയർ നാഷണൽ ജോ: സെക്രട്ടറി റിയാസ് അറിയിച്ചു.നിർവ്വാഹക സമിതി അംഗങ്ങളായ മുക്താർ, അഖിൽ, അജി, പ്രവീൺ, നിഷാദ്, ജംഷീർ, ജിജോ, വിപിൻ എന്നിവർ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി.
![]()
