തിരുവനന്തപുരം :കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിൽ വാൻ സംഘർഷം.കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.പ്രവർത്തകരും പോലീസും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടി തലസ്ഥാനം യുദ്ധക്കളമായി മാറി .പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.കെപിസിസി ആസ്ഥാനത്തു നിന്നാരംഭിച്ച മാർച്ചിന് പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല,എം.എം.ഹസൻ, കെ.മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
