തിരുവനന്തപുരം:മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപനം .മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്.14 ജില്ലകളിലും പര്യടനം നടത്തി പൊതുജനങ്ങളുടെ പരാതികൾക്ക് സ്വീകരിച്ചാണ് തലസ്ഥാനത്തേക്ക് എത്തുന്നത്.തലസ്ഥാന ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ ഇന്ന് പര്യടനം നടത്തും .കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നയിക്കുന്ന ഡി ജി പി ഓഫീസ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചും ഇന്നുണ്ട്. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്.
![]()
