റിയാദ് : ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന വനിത നാട്ടിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു.ഫാഷൻ ലോകത്തെ മാറുന്ന വസ്ത്ര സങ്കൽപ്പങ്ങൾക്ക് അനുസൃതമായ വനിതകൾക്കുള്ള പുതു പുത്തൻ വസ്ത്രങ്ങളുടെ കമനീയ ശേഖരവുമായി റിയാദിലെ മുൻ പ്രവാസി കായംകുളം സ്വദേശിനി റൂബി സലീമിന്റെ “കമേലിയ ബൈ റൂബി” ഞായറാഴ്ച കായംകുളം കറ്റാനംകട്ടച്ചിറ മങ്ങാരംറോഡിൽ പ്രവർത്തനമാരംഭിക്കുന്നു.പ്രമുഖ വാർത്ത അവതാരികയും സീനിയർ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റുമായ അമീന സൈനു കളരിക്കൽ ആണ് ഉത്ഘാടനം നിർവ്വഹിക്കുന്നത്.കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ,വാർഡ് മെമ്പർ അജോയ് കുമാർ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും.
രണ്ടു പതിറ്റാണ്ട് പ്രവാസി ആയിരുന്ന റൂബി റിയാദിലെ സാമൂഹിക സാംസ്കാരിക മാധ്യമരംഗത്തെ നിറസാന്നിധ്യമായിരുന്നു.ഭർത്താവ് സലിം പള്ളിയിൽ റിയാദിലെ സാമൂഹിക പ്രവർത്തകനാണ്.
![]()
