ദമാം: കോഴിക്കോട്ടെ തെക്കേപ്പുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന മുപ്പത്തിയെട്ടാമത് സ്കൈവർത്ത് തെക്കേപ്പുറം ദമ്മാം ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി.മേള സ്കൈവർത്ത് സീനിയർ സെയിൽസ് ഓഫിസർ സി.കെ.വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡൻറ് ഇൻതികാഫ് ആലം അധ്യക്ഷത വഹിച്ചു.ഫ്രൈഡേ ക്ലബ് ചെയർമാൻ മുഹമ്മദ് അലി,വൈസ് പ്രസിഡൻറ് ശിഹാബ്, എക്സിക്യൂട്ടിവ് അംഗം ആഖിഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അൽത്താഫ് മുനീർ സ്വാഗതവും ജോയിൻറ് സെക്രട്ടറി ജംഷിദ് നന്ദിയും പറഞ്ഞു.
![]()
