ഹഫർ അൽ ബാത്തിൻ:മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്നവർക്ക് തണുപ്പിനെ അകറ്റാൻ കാരുണ്യത്തിന്റെ സ്പര്‍ശവുമായി തുടർച്ചയായി മൂന്നാം വർഷവും ഹഫർ അൽ ബാത്തിൻ ഒഐസിസി പ്രവർത്തകർ. ശൈത്യകാലത്തിൽ മരുഭൂമിയിൽ കഴിയുന്നവക്ക് ബ്ലാങ്കറ്റുകളും മറ്റു വസ്ത്രങ്ങളും ഭക്ഷണകിറ്റുകളുമായിട്ടാണ് സൗദി ദമ്മാം റിജിയണു കീഴിലുള്ള ഹഫ്റൽ ബാത്തിൻ ഒഐസിസി സംഘം മരുഭൂമിയിൽ എത്തിയത്.

പ്രസിഡന്റ് വിപിൻ മറ്റത്തിന്റെ നേതൃത്വത്തിൽ മൂന്ന് മേഖലകളായി തിരിച്ചാണ് സംഘം പുറപ്പെട്ടത്. സജി പടിപ്പുര, സൈഫ് പള്ളിമുക്ക്, റാഫി കണ്ണൂർ, ജിദേശ് തെരുവത്തു, അലി മലപ്പുറം, ശബ്നാസ് കണ്ണൂർ, അസ്ലം ആറാട്ടുപുഴ, സുനിൽ കുമാർ, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി
![]()
