റിയാദ് :ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട അബ്ദുള്ള വല്ലാഞ്ചിറക്ക് മലപ്പുറം ജില്ല കൊണ്ഗ്രെസ്സ് കമ്മിറ്റി സ്വീകരണം നൽകി.ഡി സി സി ഓഫിസിൽ പ്രസിഡന്റ് അഡ്വ.വി എസ് ജോയ് ഷാൾ അണിയിച്ചു സ്വീകരിച്ചു. കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി ,ഡിസിസി സെക്രട്ടറിമാരായ അഡ്വ. ബീനാ ജോസഫ്, ഹാരിസ് ബാബു ചാലിയാർ,പി സി വേലായുധൻകുട്ടി, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, മുൻ ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി,ഐ എൻ ടി യു സി നേതാവ് എൻ എ കരീം,കെപിസിസി മെമ്പർ റഷീദ് പറമ്പൻ,വി സുധാകരൻ,അബ്ബാസ് തോട്ടശേരി എന്നിവർ പങ്കെടുത്തു
![]()
