ന്യൂഡൽഹി:ഗുസ്തി താരങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് പദ്മശ്രീ പുരസ്കാരം തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരം ബജ്റംഗ് പൂനിയ പ്രധാനമന്ത്രിക്ക് കത്തെഴുതി.ഗുസ്തി ഫെഡറേഷൻ തലപ്പത്ത് ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിംഗിന്റെ പാനൽ വിജയച്ചതിന് പിന്നാലെ സാക്ഷി മാലിക്ക് ഇന്നലെ ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബജ്റംഗ് പൂനിയയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
![]()
