തിരുവനന്തപുരം : ബി.ജെ.പി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ വിവാദ പരാമർശത്തിൽ പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു.‘മണ്ണിൽ കുഴി കുത്തി പണിക്കാർക്ക് കഞ്ഞി വിളമ്പി’, എന്ന പരാമര്‍ശത്തിൽ ആണ് കേസെടുത്തിരിക്കുന്നത്.
ദിശ പ്രസിഡൻറും സമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ ആണ് പരാതി നൽകിയത്. എറണാകുളം ജില്ല പൊലീസ് മേധവിയോട് അടുത്ത ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച വ്ലോഗിലായിരുന്നു നടന്റെ വിവാദ പരാമർശം. പണ്ട് തന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകൾക്ക് പറമ്പിൽ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു. പ്ലാവില ഉപയോഗിച്ച് അവർ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
![]()
