ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. ക്ഷണത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇമ്മാനുവൽ മക്രോൺ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു.

റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചതിൽ നന്ദിയെന്ന് പ്രധാനമന്ത്രിയെ പ്രിയ സുഹൃത്തെന്ന് അഭിസംബോധന ചെയ്താണ് ഇമ്മാനുവൽ മാക്രോൺ കുറിച്ചത്. ഇന്ത്യയിലെത്തി ആഘോഷത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
![]()
