തിരുവനന്തപുരം:സർക്കാരിനെ അട്ടിമറിക്കാൻ ഒരു അദൃശ്യ മുന്നണി പ്രവർത്തിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.കെ സുരേന്ദ്രൻ, വി മുരളീധരൻ, കെ സുധാകരൻ, വി.ഡി സതീശൻ, ഭരണഘടന പദവിയിൽ ഇരിക്കുന്ന വ്യക്തികളൊക്കെ അതിൻ്റെ ഭാഗമാണ്.സർക്കാരിനെ പിടിച്ച് താഴെയിടും എന്ന് പറയുന്നവരോട്,1959 അല്ല 2023 എന്നോർക്കണം. സർക്കാരിനെതിരെ യുഡിഎഫ് സംഘടിപിച്ച വിചാരണ സദസിൽ ആളില്ല.നവകേരള സദസിനെതിരെയുള്ള സമരത്തിൽ പങ്കെടുക്കുന്നവർക്ക് പോലും സമരത്തിൻ്റെ മുദ്രാവാക്യം അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
![]()
